പരിസരം മറന്ന് റൺവീറും ദീപകയും ചുംബിച്ചപ്പോൾ


ദീപിക പദുക്കോണും റൺവീർ സിങ്ങും തമ്മിൽ എന്തോ ഉണ്ടല്ലോ? എന്ന് ചോദിച്ചാൽ ഇരുവരും അത് തുറന്നു സമ്മതിക്കില്ല. പക്ഷെ ഏത് അഭിമുഖത്തിലും റൺവീറിനെക്കുറിച്ച് പറയാൻ ദീപികയ്ക്ക് നൂറുനാവാണ്. അതുപോലെ തന്നെ റൺവീറിനും. ഏതായാലും ഈ ജോഡികളുടെ കെമിസ്ട്രി ബോളീവുഡിൽ ചർച്ചാവിഷയമായിരിക്കുന്നു.
വെറും സൗഹൃദം മാത്രമല്ല ഇരുവർക്കും ഇടയിലുള്ളതെന്ന് കഴിഞ്ഞ ദിവസം മുംബൈ എയർപ്പോർട്ടിൽ കണ്ടുമുട്ടിയപ്പോൾ പരിസരം മറന്നുള്ള ചുംബനരംഗത്തിൽ നിന്നു തന്നെ വ്യക്തമാണ്. ഏറെ നാളിനുശേഷമാണ് റൺവീറും ദിപികയും തമ്മിൽ കാണുന്നത്. കണ്ടപാടേ എയർപ്പോർട്ട് ആണെന്ന് പോലും നോക്കാതെ ഇരുവരും പരിസരം മറന്നതോടെ ക്യാമറാ കണ്ണുകളും മിന്നി.
സഞ്ജയ്‌ലീലാബെൻസാലിയുടെ രാംലീലയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. അതിനുശേഷമാണ് റൺവീർ ദീപികയുടെ സ്പെഷൽ ഫ്രണ്ട് ആയത്. അടുത്തു തന്നെ ഇരുവരെയും സഞ്ജയ്‌യുടെ ബജ്റാവോ മസ്താനിയിൽ ഒരുമിച്ചു കാണാൻ സാധിക്കും. ഇപ്പോൾ ദീപിക പുതിയ സിനിമ തമാശയുടെ തിരക്കിലാണ്.
Share on Google Plus

About Projectionist

    Blogger Comment
    Facebook Comment